ഹിന്ദു പാകിസ്ഥാൻ പരാമർശം;ശശി തരൂരിന്റെ ഓഫിന് നേരെ യുവമോർച്ചയുടെ ആക്രമണം.

ശശി തരൂര്‍

തിരുവനന്തപുരം:വിവാദ പരാമർശത്തിന്റെ പേരിൽ ശശി തരൂർ എംപിയുടെ ഓഫീസിനു നേരെ യുവമോർച്ച പ്രവർത്തകരുടെ ആക്രമണം. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് യുവമോർച്ച പ്രവർത്തകർ കരിഓയിൽ ഒഴിച്ചത്. തുടർന്നിവിടെ പാകിസ്ഥാൻ ഓഫീസിൽ എന്ന ബാനർ സ്ഥാപിക്കുകയും റീത്ത് വയ്ക്കുകയും ചെയ്ത പ്രവർത്തകർ പരാമർശത്തിൽ തരൂർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.

അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ബിജെപിയുടെ ശ്രമമെന്നും,പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും ശശി തരൂർ പ്രതികരിച്ചു. ബിജെപിയുടേത് ഫാസിസ്റ്റു നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എംപിയുടെ സുരക്ഷാ വർദ്ദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.എംപിക്ക് ഒരു പൈലറ്റ് വാഹനം അകമ്പടി സേവിക്കും.എംപിയുടെ ഓഫീസിനു പോലീസ് കാവൽ ഏർപ്പെടുത്താനും തീരുമാനമായി.സുരക്ഷാ വർദ്ദിപ്പിക്കണമെന്നു ആവശ്യപ്പെട്ടു ശശി തരൂർ കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.

Be the first to comment on "ഹിന്ദു പാകിസ്ഥാൻ പരാമർശം;ശശി തരൂരിന്റെ ഓഫിന് നേരെ യുവമോർച്ചയുടെ ആക്രമണം."

Leave a comment

Your email address will not be published.


*