അഭിമന്യു വധം;സർക്കാരിന് കോടതിയുടെ വിമര്ശനം;കേസിൽ കൈവെട്ടുകേസിലെ പ്രതിക്ക് പങ്ക്.

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ വാദവുമായി ബന്ധപെട്ടു സർക്കാരിന് കോടതിയുടെ വിമര്ശനം.അഭിമന്യുവിന്റേത് ഒറ്റപ്പെട്ട സംഭവമാണെന്ന സർക്കാരിന്റെ വാദം തള്ളിയ കോടതി കലാലയ രാഷ്ട്രീയത്തിൽ കോടതി നിർദേശം സർക്കാർ പാലിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.ഇതിന്റെ പരിണിത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകം.

സർക്കാർ കോളേജിലുണ്ടായ സംഭവം നിരാശാജനകമാണ്.കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ ഇനി ഒരു ജീവൻ പോലും പൊലിയരുത്.ഇത് സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണമെന്നും സർക്കാരിനോട് കോടതി നിർദേശിച്ചു. അതേസമയം അഭിമന്യു കേസിൽ മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ 13 ആം പ്രതിയായ മനാഫിനു പങ്കുണ്ടെന്നു സർക്കാർ കോടതിയെ അറിയിച്ചു.

Be the first to comment on "അഭിമന്യു വധം;സർക്കാരിന് കോടതിയുടെ വിമര്ശനം;കേസിൽ കൈവെട്ടുകേസിലെ പ്രതിക്ക് പങ്ക്."

Leave a comment

Your email address will not be published.


*