ചെന്നൈയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 18 പേരെ അറസ്റ്റ് ചെയ്തു.

ചെന്നൈ:അയനാവരത്ത് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്ളാറ്റിലെ സെക്യൂരിറ്റിയടക്കം 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കേസിൽ ആകെ 21 പ്രതികളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരുസംഘം അഭിഭാഷകർ മർദ്ദിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ പോലീസ് അഭിഭാഷകർക്കിടയിൽ നിന്നും രക്ഷപെടുത്തിയെടുത്തത്.

കഴിഞ്ഞ ഏഴുമാസമായി പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്ളാറ്റിലെ കാർപെന്റെർ,സെക്യൂരിറ്റി ജീവനക്കാർ,ലിഫ്റ്റ് ഓപ്പറേറ്റർ,കുടിവെള്ളം വിതരണം ചെയ്യുന്നയാൾ എന്നിവർ ഉൾപ്പെടെയുള്ള 21 പേർ പീഡനത്തിനിരയാക്കിയത്.

കുട്ടി സഹോദരിയോട്‌ വിവരം അറിയിച്ചതിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. 21 കാരൻ മുതൽ 66 കാരൻ വരെ കേസിൽ പ്രതികളാണ്.മൊബൈലിൽ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് നൽകിയുമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

പ്രതികൾക്കായി ആരും ഹാജരാകില്ലെന്നു മദ്രാസ് ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ അറിയിച്ചു.ആരെക്കിലും പ്രതികൾക്കായി ഹാജരായാൽ അവരെ സംഘടനയിൽ നിന്നും പുറത്താകുമെന്നും അസ്സോസ്സിയേഷൻ പറഞ്ഞു.

Be the first to comment on "ചെന്നൈയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 18 പേരെ അറസ്റ്റ് ചെയ്തു."

Leave a comment

Your email address will not be published.


*