ശശി തരൂരിനെ കരിങ്കൊടി കാണിച്ചു.

ശശി തരൂര്‍

തിരുവനന്തപുരം:വിവാദ പരാമർശത്തിന്റെ പേരിൽ ശശി തരൂർ എംപിക്ക് നേരെ വീണ്ടും ബിജെപിയുടെ ആക്രമണം. തിരുവനന്തപുരത്ത് പൊതുപരിപാടിക്കെത്തിയ എംപിയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇന്നലെ ശശി തരൂരിന്റെ ഓഫീസിനു നേരെ യുവമോർച്ച പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.

എംപിയുടെ ഓഫീസിനു മുന്നിൽ കരിഓയിൽ ഒഴിക്കുകയും റീത്ത് വയ്ക്കുകയും ചെയ്ത യുവമോർച്ച പ്രവർത്തകർ പാകിസ്ഥാൻ ഓഫീസെന്ന ബാനറും കെട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ എംപിക്ക് സുരക്ഷാ കൂട്ടാൻ തീരുമാനിച്ചിരുന്നു. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്​താനാക്കുമെന്ന തരൂരിന്റെ പ്രസ്താവനയാണ് വിവാദമായത്.

Be the first to comment on "ശശി തരൂരിനെ കരിങ്കൊടി കാണിച്ചു."

Leave a comment

Your email address will not be published.


*