സ്വാമി അഗ്‌നിവേശിന് നേരെ ആക്രമണം.

ജാർഖണ്ഡ്:സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ ബിജെപി,യുവമോർച്ച പ്രവർത്തകരുടെ ആക്രമണം.ജാര്‍ഖണ്ഡിലെ പാക്കൂറില്‍ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്‌നിവേശിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആദിവാസികളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് സ്വാമി അഗ്‌നിവേശ് പാക്കൂറില്‍ എത്തിയത്.

നേരത്തെ ബീഫ് വിഷയവുമായി ബന്ധപെട്ടു നടത്തിയ പ്രസ്താവനയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചനകൾ.സ്വാമിയുടെ തലപ്പാവും വസ്ത്രവും അക്രമികൾ വലിച്ചു കീറി. പേരുകേട്ട അഗ്നിവേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Be the first to comment on "സ്വാമി അഗ്‌നിവേശിന് നേരെ ആക്രമണം."

Leave a comment

Your email address will not be published.


*