അഭിമന്യു കൊലപതകക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും ക്യാമ്പ്സ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ അരൂക്കുറ്റി സ്വദേശി മുഹമ്മദ് അലിയാണ് പിടിയിലായത്.കേരള- കർണാടക അതിർത്തിയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.

ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മുഹമ്മദ് നൽകിയ മൊഴി. എസ്എഫ്ഐക്കു വഴങ്ങരുതെന്നു പുറത്തു നിന്നും നിർദേശം ലഭിച്ചിരുന്നതായും മുഹമ്മദ് പോലീസിനോട് പറഞ്ഞു. എസ്ഡിപിഐ, ഐഎസിന്റെ ഇന്ത്യൻ പതിപ്പാണെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Be the first to comment on "അഭിമന്യു കൊലപതകക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ."

Leave a comment

Your email address will not be published.


*