ജലന്ദർ ബിഷപ്പിനെതിരായ പീഡനക്കേസ്;കർദിനാളിന്റെ മൊഴിയെടുത്തു.

കൊച്ചി:ജലന്ദർ ബിഷപ്പിനെതിരായ പീഡനക്കേസിൽ കർദിനാൾ മാർ ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തി.ബിഷപ്പിനെതിരായ പരാതി കർദിനാളിന്റെ അറിയിച്ചിരുന്നതായി കന്യാസ്ത്രീ പോലീസിനും മജിസ്‌ട്രേട് കോടതിയിലും മൊഴി നൽകിയിരുന്നു.പരാതി നൽകിയിട്ടും ബിഷപ്പിനെതിരെ കർദിനാൾ നടപടി സ്വീകരിച്ചില്ലെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കർദിനാളിന്റെ മൊഴി രേഖപ്പെടുത്തിയത്. കാക്കനാട്ടെ സഭ ആസ്ഥാനത്തു നടന്ന മൊഴിയെടുപ്പ് രണ്ടര മണിക്കൂറോളം നീണ്ടു. എന്നാൽ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നൽകിയില്ലെന്നും മഠത്തിലെ പരാതികളാണ് കന്യാസ്ത്രീ പറഞ്ഞതെന്നുമാണ് കർദിനാൾ നൽകിയിരിക്കുന്ന മൊഴി.

Be the first to comment on "ജലന്ദർ ബിഷപ്പിനെതിരായ പീഡനക്കേസ്;കർദിനാളിന്റെ മൊഴിയെടുത്തു."

Leave a comment

Your email address will not be published.


*