പി സി ജോർജ് എംഎൽഎ വീണ്ടും വിവാദത്തിൽ.

തൃശൂർ:എന്നും വിവാദങ്ങളുടെ കളിത്തോഴനായ പി ജോർജ് എംഎൽഎ വീണ്ടും വിവാദത്തിൽ.തൃശ്ശൂരിലെ പാലിയേക്കര ടോൾപ്ലാസയിൽ ഇന്നലെ രാത്രി എംഎൽഎയും കൂട്ടരും ചേർന്ന് ടോൾ ബാരിയർ തകർത്തയാണ് ആരോപണം. ഇന്നലെ രാത്രി 11.30 നു ടോൾപ്ലാസയിൽ ടോൾ ചോദിച്ചതിൽ പ്രകോപിതനായ എംഎൽഎ ജീവനക്കാരെ വഴക്കു പറയുകയും ബാരിയർ ഓടിച്ചിടുകയുമായിരുന്നു.

എംഎൽഎ ബോർഡ് വയ്ക്കാതെയാണ് എംഎൽഎ വന്നത്.ഇതിനാൽ ടോൾപ്ലാസയിലെ ജീവനക്കാർക്ക് ആളെ മനസിലായതുമില്ല. എംഎൽഎയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ടോൾപ്ലാസ ജീവനക്കാർ പോലീസിൽ പരാതി നൽകി.

അതേസമയം കഴിഞ്ഞ വര്ഷം എംഎൽഎ ക്വാട്ടേഴ്സിലെ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പി സി ജോർജിനെതിരായ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു.മ്യൂസിയം പൊളിക്കാന് കുറ്റപത്രം സമർപ്പിച്ചത്.

2017 ഫെബ്രുവരി 27 നു എംഎൽഎ കോട്ടേഴ്സിലെ ജാവനക്കാരനായ മനുവിനെ ഭക്ഷണം എത്തിക്കാൻ വൈകിയതിന്റെ പേരിൽ പി സി ജോർജ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

Be the first to comment on "പി സി ജോർജ് എംഎൽഎ വീണ്ടും വിവാദത്തിൽ."

Leave a comment

Your email address will not be published.


*