ശബരിമല സ്ത്രീ പ്രവേശനം;വിവേചനം പാടില്ലെന്ന് കോടതി;നിലപാട് മാറ്റി സർക്കാർ.

ശബരിമല

ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.ആരാധനാലയത്തിൽ പുരുഷനൊപ്പം സ്ത്രീക്കും പ്രവേശനമുണ്ടെന്നു കോടതി നിരീക്ഷിച്ചു.

ശബരിമല പൊതുക്ഷേത്രമാണെങ്കിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ട്.ആർത്തവത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനയുടെ ലംഘനമാണ്.10 നും 50 നും ഇടയിലുള്ള സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണ്. ഈ പ്രായത്തിലുള്ളവർക്കു മാത്രമാണ് ആർത്തവമുള്ളതെന്നു എങ്ങനെയാണു കരുതാൻ കഴിയുകയെന്നും കോടതി ചോദിച്ചു.

പ്രായഭേദമെന്യേയുള്ള സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.നാലു തവണ വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയതായി കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ നിലപാടാണ് ബോർഡിനെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറഞ്ഞു.

Be the first to comment on "ശബരിമല സ്ത്രീ പ്രവേശനം;വിവേചനം പാടില്ലെന്ന് കോടതി;നിലപാട് മാറ്റി സർക്കാർ."

Leave a comment

Your email address will not be published.


*