എയര്‍സെല്‍ – മാക്‌സിസ് കേസ്: പി ചിദംബരത്തിനും മകനുമെതിരായ കുറ്റപത്രം സമർപ്പിച്ചു.

ന്യൂഡൽഹി: മുന്‍ കേന്ദ്രധനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതിയാക്കി എയര്‍സെല്‍ മാക്‌സിസ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 18 പേർക്കെതിരെയാണ് ദില്ലി പട്യാല ഹൗസ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പി ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2006ല്‍ ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം ചട്ടങ്ങള്‍ മറികടന്ന് എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ നിയന്ത്രണത്തിലുള്ള കമ്ബനി അനധികൃത പണമിടപാട് നടത്തിയതയാണ് കണ്ടെത്തൽ.

Be the first to comment on "എയര്‍സെല്‍ – മാക്‌സിസ് കേസ്: പി ചിദംബരത്തിനും മകനുമെതിരായ കുറ്റപത്രം സമർപ്പിച്ചു."

Leave a comment

Your email address will not be published.


*