കുമ്പസാരത്തിന്റെ പേരിലുള്ള പീഡനം;ഇരയെ അപമാനിച്ചു പ്രതിയുടെ വീഡിയോ.

പത്തനംതിട്ട:കുമ്പസാര രഹസ്യത്തിന്റെ പേരിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ വൈദികന്റെ വീഡിയോ പുറത്തു വന്നു. തനിക്കെതിരായ യുവതിയുടെ പരാതി കെട്ടിച്ചമച്ചത്. പരാതിയിൽ പറയുന്ന സമയത്ത് താൻ സ്ഥലത്തില്ലായിരുന്നു. യുവതിക്കു സ്വഭാവദൂഷ്യമുണ്ടെന്നും കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസി​​ന്റെ യു ട്യൂബ്​ വിഡിയോയിൽ പറയുന്നു.ഇരയെ അപമാനിക്കുന്ന വിഡിയോ മാധ്യമങ്ങളിൽ വാർത്തയായതോടെ വിഡിയോ പിൻവലിച്ചു.

അതേസമയം പ്രതി തന്നെ സ്വഭാവഹത്യ ചെയുന്നതായി ഇരയായ യുവതി പോലീസിന് പരാതി നൽകി. യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ച പോലീസ് സംഘം പരാതി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചു. പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ് സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.

Be the first to comment on "കുമ്പസാരത്തിന്റെ പേരിലുള്ള പീഡനം;ഇരയെ അപമാനിച്ചു പ്രതിയുടെ വീഡിയോ."

Leave a comment

Your email address will not be published.


*