പ്രധാനമന്ത്രിയെ കണ്ട സർവ്വകക്ഷിയോഗത്തിനു നിരാശ.

ന്യൂഡൽഹി:റേഷൻ വിതരണം ,കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ ഏഴിന ആവശ്യങ്ങളുന്നയിച്ചു പ്രധാനമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് നിരാശ. നാലുതവണ അനുമതി നിഷേധിച്ച ശേഷമാണു സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 23 അംഗ സര്‍വകക്ഷി സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിൽ നിന്നുമുള്ള കേന്ദ്രമന്ത്രിയായ അൽഫോൺസ് കണ്ണംതാനത്തെ സംഘത്തിൽ ഉൾപ്പെടുത്തിയില്ല.

എന്നാൽ ആവശ്യം പ്രധാനമന്ത്രി നിഷേധിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം സർവകക്ഷി സംഘം പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പട്ടിക പ്രധാനമന്ത്രിക്ക് നൽകിയപ്പോൾ കേന്ദ്രം ഫണ്ട് നൽകിയിട്ടും നാടടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിക്കു തിരിച്ചു നൽകി.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണംതാനത്തെ സർവകക്ഷി സംഘത്തിൽ ഉള്പെടുത്തിരുന്നത് പ്രധാനമന്ത്രിക്ക് അതൃപ്തിയുള്ളതായാണ് സൂചന . സംസ്ഥാനത്തെ കാലവർഷ കെടുത്തി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തും.

Be the first to comment on "പ്രധാനമന്ത്രിയെ കണ്ട സർവ്വകക്ഷിയോഗത്തിനു നിരാശ."

Leave a comment

Your email address will not be published.


*