ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്.

സുപ്രീം കോടതി.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ നിലവിൽ സ്ത്രീകൾക്കുള്ള നിയന്ത്രണം തുടരണം.ആചാരപ്രകാരമുള്ള 41 ദിവസത്തെ വ്രതമനുഷ്‌ഠിക്കാൻ ഋതുമതികളായ സ്ത്രീകൾക്കാകില്ല.

ഇത് വ്രതശുദ്ധിയുടെയും ആചാരത്തിന്റെയും ഭാഗമാണെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ സ്ത്രീകൾക്ക് അസാധ്യമായ ഉപാധികൾ വയ്ക്കുന്നത് നീതി നിഷേധമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

അതേസമയം ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം രംഗത്ത് എത്തി. സര്‍ക്കാരിന്റെത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നും ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും രാജകുടുംബത്തിന്റെയും അഭിപ്രായത്തിനും പ്രാധാന്യം നല്‍കണമെന്നും രാജകുടുംബം പറയുന്നു.

Be the first to comment on "ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതിയിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്."

Leave a comment

Your email address will not be published.


*