പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിനിടെ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി:പാർലമെന്റിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു.ആദ്യം അമ്പരന്ന മോദി രാഹുലിന് കൈകൊടുത്തു. രാഹുൽഗാന്ധിയുടെ 45 മിനിറ്റോളം നീണ്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രിയെ അതിരൂക്ഷമായി കടന്നാക്രമിച്ചു.

റാഫേൽ ഇടപാടിൽ വാൻ അഴിമതിയാണ് നടന്നതെന്ന് പറഞ്ഞ രാഹുൽഗാന്ധി,ഇടപാടിൽ നരേന്ദ്രമോദിയുടെ സുഹൃത്തിനു 45000 കോടിയുടെ നേട്ടമുണ്ടാക്കിയതായി ആരോപിച്ചു.കള്ളത്തരം കാരണം മോദി മുഖത്തു നോക്കി സംസാരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

എന്നാൽ രാഹുലിന്റെ നടപടിയെ വിമർശിച്ചു സ്പീക്കർ സുമിത്ര മഹാജൻ രംഗത്തെത്തി.സഭയിലെ മാന്യമായ പെരുമാറ്റം എല്ലാ അംഗങ്ങളുടെയും ഉത്തരവത്വമാണ്. പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കണം.നാടകം സഭയിൽ വേണ്ടെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രാൻസ് രംഗത്തെത്തി.ഇരുരാജ്യങ്ങളും തമ്മിൽ 2008 ൽ ഉണ്ടാക്കിയ കരാർ പ്രകാരം രേഖകൾ പുറത്തുവിടാൻ കഴിയില്ലെന്ന് ഫ്രാൻസ് പറഞ്ഞു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ പറയുന്നു.

Be the first to comment on "പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിനിടെ നാടകീയ രംഗങ്ങൾ"

Leave a comment

Your email address will not be published.


*