പീഡനം;ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍.

ആലുവ ജനസേവ ശിശുഭവൻ ചെയര്‍മാന്‍ ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്തേവാസികളായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം മറച്ചു വെച്ചതിനാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്. ശിശുഭവനിലെ കമ്പ്യുട്ടർ അധ്യാപകനുമായ റോബിനും അറസ്റ്റിലായിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

19 കാരനായ മുൻ അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്.മൂന്നു വര്ഷം മുൻപ് പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികളെ ജനസേവയിലെ തന്ന അന്തേവാസിയായ 16കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിവരം കുട്ടികൾ ചെയർമാനായ ജോസ് മാവേലിയേയും അധ്യാപകനെയും അറിയിച്ചെങ്കിലും ഇവർ പോലീസിനെയോ ചൈൽഡ് ലൈനെയും അറിയിക്കാൻ തയാറായില്ല.

ഇതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇതര സംസ്ഥാനക്കാരായ കുട്ടികളെ അനധികൃതമായി താമസിപ്പിക്കുന്നുവെന്നും ബാലനീതി നിയമം ലംഘിച്ചുവെന്നുമുള്ള പരാതിയിൽ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തിരുന്നു.

Be the first to comment on "പീഡനം;ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍."

Leave a comment

Your email address will not be published.


*