വയനാട് മേപ്പാടിയിലെ എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ തൊഴിലാളികളെ ബന്ദിയാക്കി. എസ്റ്റേറ്റിലെ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു പേരെയാണ് മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്.
മൂന്നു പുരുഷന്മാരും ഒരു സ്ത്രീയു൦ ഉൾപ്പെട്ട സായുധസംഘമാണ് തൊഴിലാളികളെ തട്ടികൊണ്ടുപോയത്. ഒരു തൊഴിലാളി ഓടി രക്ഷപെട്ടു. എമറാൾഡ് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് ബന്ദികളാക്കിയത്.
Be the first to comment on "വയനാട് മാവോയിസ്റ്റുകൾ തൊഴിലാളികളെ ബന്ദിയാക്കി."