ഷഹാനയ്ക്കും ഹാരിസണും ഒരുമിച്ചു ജീവിക്കാൻ കോടതിയുടെ അനുമതി.

കണ്ണൂർ:മിശ്ര വിവാഹിതരായ ഷഹാന-ഹാരിസൺ ദമ്പതികൾക്ക് ഒരുമിച്ചു ജീവിക്കാൻ കോടതിയുടെ അനുമതി.മകളെ കാണാനില്ലെന്ന് കാണിച്ചു ഷഹാനയുടെ മാതാവ് നൽകിയ പരാതിയിൽ പോലീസ് ഷഹാനയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാരിസനൊപ്പം പോകണമെന്ന് ഷഹാന കോടതിയെ അറിയിച്ചു.

ഇതിനെ തുടർന്നാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകിയത്. കണ്ണൂര്‍ വളപ്പട്ടണം സ്വദേശിനിയായ ഷഹാനയും തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹിതരായതിനു പിന്നാലെ എസ്ഡിപിഐയിൽ നിന്നും ഭീഷണി ഉള്ളതായി കാണിച്ചു ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

Be the first to comment on "ഷഹാനയ്ക്കും ഹാരിസണും ഒരുമിച്ചു ജീവിക്കാൻ കോടതിയുടെ അനുമതി."

Leave a comment

Your email address will not be published.


*