കാലവർഷ കെടുത്തി കേരളത്തിന്റെ നഷ്ട്ടം വലുത്;കിരൺ റിജ്ജു.

കൊച്ചി:കാലവർഷക്കെടുതിയിൽ കേരളത്തിനുണ്ടായ നഷ്ടം വളരെ വലുതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ദുരിത ബാധിതർക്ക് അടിയന്തര സഹായം ഉറപ്പാക്കും.ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങൾ തൃപ്തികരമാണ്. വിവിധമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം പത്തു ദിവസത്തിനകം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

ദുരിതം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തരസഹായമായി കേരളത്തിന് ഇതിനോടകം 80 കോടി നല്‍കിഎന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേന്ദ്രടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ജോസ് കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ എന്നിവരും കിരണ്‍ റിജിജുവിനൊപ്പം കോട്ടയത്ത് ദുരിതബാധിത മേഖല സന്ദര്‍ശിച്ചു.

Be the first to comment on "കാലവർഷ കെടുത്തി കേരളത്തിന്റെ നഷ്ട്ടം വലുത്;കിരൺ റിജ്ജു."

Leave a comment

Your email address will not be published.


*