ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി.

ശ്രീനഗര്‍: കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി.കുല്‍ഗാമിലെ വിജനമായ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കിയ നിലയിലാണ്.

അവധിയാഘോഷിക്കാനെത്തിയ സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ കഴിഞ്ഞ ദിവസമാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞമാസം പെരുനാള്‍ ആഘോഷിക്കാനെത്തിയ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

Be the first to comment on "ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി."

Leave a comment

Your email address will not be published.


*