സാ​നി​റ്റ​റി നാ​പ്കി​നു​ക​ളെ ജി​എ​സ്ടി​യി​ല്‍​നി​ന്നും ഒഴിവാക്കി.

സാനിറ്ററി നാപ്കിനുകളെ ചരക്കു സേവന നികുതി (ജി.എസ്.ടി) യില്‍ നിന്ന് ഒഴിവാക്കി.ഇന്ന് ഡല്‍ഹിയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. സാനിട്ടറി നാപ്കിന്നുകള്‍ക്ക് 12 ശതമാനം ജി.എസ്.ടി ഈടാക്കിയിരുന്നത് വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു.

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. 28 ശതമാനം നികുതി സ്ലാബിന് കീഴിലുള്ള നിരവധി വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചിട്ടുണ്ട്.

Be the first to comment on "സാ​നി​റ്റ​റി നാ​പ്കി​നു​ക​ളെ ജി​എ​സ്ടി​യി​ല്‍​നി​ന്നും ഒഴിവാക്കി."

Leave a comment

Your email address will not be published.


*