7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ.

ജയ്പൂര്‍: രാജസ്ഥാനിൽ 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് കോടതി വധശിക്ഷ വിധിച്ചു.കഴിഞ്ഞ മെയ് ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കൾ കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ചു പുറത്തുപോയ സമയത്താണ് സംഭവം. കുഞ്ഞിനെ എടുത്തുകൊണ്ടു പോയ പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. 12 വയസിനു താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാന്‍ നിയമസഭ പാസാക്കിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.

Be the first to comment on "7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ."

Leave a comment

Your email address will not be published.


*