ഭരണ നിര്‍വഹണത്തില്‍ കേരളത്തിനു ഒന്നാം സ്ഥാനം.

പബ്ലിക് അഫയേര്‍സ് സെന്റര്‍ (പിഎസി) പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് (പിഎഐ) 2018 പട്ടികയിൽ ഭരണ നിര്‍വഹണത്തില്‍ കേരളത്തിനു ഒന്നാം സ്ഥാനം.ഇന്ത്യയിലെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.

ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട് രണ്ടും തെലങ്കാന മൂന്നും കര്‍ണ്ണാടകം നാലും ഗുജറാത്ത് അഞ്ചും സ്ഥാനങ്ങൾ നേടി.

സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.സാമ്ബത്തിക വിദഗ്ധനായ സാമുവല്‍ പോള്‍ സ്ഥാപിച്ചതാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍.മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്.

Be the first to comment on "ഭരണ നിര്‍വഹണത്തില്‍ കേരളത്തിനു ഒന്നാം സ്ഥാനം."

Leave a comment

Your email address will not be published.


*