‘മീശ’ പിന്‍വലിച്ച തീരുമാനത്തിനെതിരെ വി എസ് അച്യുതാനന്ദൻ.

മാതൃഭൂമി ആഴ്ച പതിപ്പില്‍ നിന്ന് എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവൽ പിൻവലിച്ച തീരുമാനത്തിനെതിരെ വി എസ് അച്യുതാനന്ദൻ.തീരുമാനം പുഃന പരിശോധിക്കണമെന്നും, ഭീഷണിക്കു മുന്നിൽ മുട്ട് മടക്കരുതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ‘മീശ’ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടർന്ന് നോവലിസ്റ്റ് നോവൽ പിൻവലിക്കുകയായിരുന്നു.

Be the first to comment on "‘മീശ’ പിന്‍വലിച്ച തീരുമാനത്തിനെതിരെ വി എസ് അച്യുതാനന്ദൻ."

Leave a comment

Your email address will not be published.


*