പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും എതിരെ കോൺഗ്രസ്സ് അവകാശലംഘനത്തിനു നോട്ടീസ് നൽകും.

റാഫേൽ ഇടപാടുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി നിർമല സീതാരാമനുമെതിരെ കോൺഗ്രസ്സ് അവകാശലംഘനത്തിനു നോട്ടീസ് നൽകിനൽകും. ലോക്സഭ സ്പീക്കർ സുമിത്ര മഹാജനാണു കോൺഗ്രസ്സ് അവകാശലംഘനത്തിന് നോട്ടീസ് നല്‍ക്കുക. റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപിച്ചാണ് നോട്ടീസ്.

രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാണിച്ച് 2008 ല്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാര്‍ റാഫേല്‍ ഇടപാടിന് ബാധകമല്ലെന്നു മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി ഇന്ന് പറഞ്ഞിരുന്നു. യുദ്ധവിമാനങ്ങളുടെ വില പുറത്തു വിടുന്നതിനു കരാർ തടസ്സമല്ലെന്നും ആന്റണി പറഞ്ഞു. അതേസമയം ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിച്ച രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് നൽകുമെന്ന് ബിജെപിയും പറഞ്ഞു.

Be the first to comment on "പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും എതിരെ കോൺഗ്രസ്സ് അവകാശലംഘനത്തിനു നോട്ടീസ് നൽകും."

Leave a comment

Your email address will not be published.


*