മഴക്കെടുതി റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് സംഘത്തെ വള്ളം മുങ്ങി കാണാതായി.

കോട്ടയം:മഴക്കെടുതി റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേരെ വള്ളം മുങ്ങി കാണാതായി.തലയോലപ്പറമ്പ് പ്രാദേശിക ലേഖകൻ സാജി,തിരുവല്ല ബറോയിലെ ഡ്രൈവർ വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കോട്ടയം റിപ്പോർട്ടർ ശ്രീധരൻ,ക്യാമറാമാൻ അഭിലാഷ് എന്നിവരെ രക്ഷപെടുത്തി.

കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നുച്ചയ്ക്ക് കടുത്തുരുത്തി കരിയാറിനടുത്ത് ഏഴുമാന്തുരുത്തിലാണ് അപകടം നടന്നത്. വെള്ളപൊക്കം റിപ്പോർട്ടു ചെയ്തു മടങ്ങുകയായിരുന്നു സംഘം. ജില്ലാകലക്ടറും രാഷ്ട്രീയ നേതാക്കളുമടക്കമുള്ളവർ സംഭവസ്ഥലത്തെത്തി.

Be the first to comment on "മഴക്കെടുതി റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് സംഘത്തെ വള്ളം മുങ്ങി കാണാതായി."

Leave a comment

Your email address will not be published.


*