മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് ഭീമഹർജി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്നു കാണിച്ചു മുഖ്യമന്ത്രിക്ക് 105 പേരുടെ ഭീമഹർജി. കഴിഞ്ഞ ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ പിന്തുണച്ച മോഹൻലാലിൻറെ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെയാണ് ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ളവർ ഒപ്പിട്ട ഹർജി സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്നത്.

Be the first to comment on "മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് ഭീമഹർജി."

Leave a comment

Your email address will not be published.


*