അവാർഡ്ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കും;മന്ത്രി എ കെ ബാലൻ.

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുദാന ചടങ്ങിലെ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ കെ ബാലൻ. നാളെ മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശേബ കുറയുമെന്ന വധത്തിൽ യുക്തിയില്ല.

മികച്ച അഭിനേതാവിനുള്ള അവാർഡ് ലഭിച്ച ഇന്ദ്രൻസ് അടക്കമുള്ളവർക്ക് മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. അതേസമയം മോഹൻലാലിനെതിരായ നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി നടൻ പ്രകാശ്‌രാജ് രംഗത്തെത്തി.

Be the first to comment on "അവാർഡ്ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കും;മന്ത്രി എ കെ ബാലൻ."

Leave a comment

Your email address will not be published.


*