ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്;ആറു പോലീസുകാരും കുറ്റക്കാർ.

തിരുവനന്തപുരം:വിവാദമായ ഉദയകുമാർ ഇരട്ടികൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.ജിതിന്‍ കുമാര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.മൂന്നാംപ്രതി സോമന്‍ വിചാരണയ്ക്കിടെ മരിച്ചു.മറ്റു മൂന്നു പ്രതികളായ എസ്‌ഐ അജിത് കുമാര്‍, സിഐ സാബു, അസി. കമ്മീഷണര്‍ ഹരിദാസ് എന്നിവർക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍ ഗൂഡാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടന്നു 13 വർഷത്തിന് ശേഷമാണു കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധി വരുന്നത്.

2005 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. 27 നു ഉച്ചയോടെ ശ്രീകണ്ടേശ്വരം പാർക്കിൽ നിന്നും ഉദയകുമാറിനെയും സുരേഷ് എന്നയാളെയും മോഷണക്കുറ്റം ആരോപിച്ച്‌ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച ഉദയകുമാറിനെ പ്രതികള്‍ സിഐ. ഓഫീസിലേക്കു കൊണ്ടുപോയി. ഒന്നരമണിക്കൂറിനുശേഷം തിരിച്ചെത്തിച്ചപ്പോള്‍ ഉദയകുമാര്‍ അവശനായിരുന്നു.

ലോക്കപ്പില്‍ രാത്രി പത്തോടെ ബോധരഹിതനായ ഉദയകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു.അതിനുശേഷം എസ്‌ഐ: അജിത്കുമാര്‍, സിഐ: സാബു, അസി. കമ്മിഷണര്‍ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറില്‍നിന്നു മോഷണമുതലായ 4220 രൂപ പിടിച്ചെടുത്തെന്നു കാട്ടി കേസെടുത്തു. പൊലീസുകാരനായ ഹീരലാലാണു പുലര്‍ച്ചെ എഫ്.ഐ.ആര്‍. എഴുതിയത്. എഎസ്‌ഐ. രവീന്ദ്രന്‍നായര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഉരുട്ടിയതില്‍ പറ്റിയ പരിക്കുകള്‍ കൊണ്ടാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക് ഡോക്ടര്‍ ശ്രീകുമാരി മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി 214 രേഖകളും 12 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്.

Be the first to comment on "ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്;ആറു പോലീസുകാരും കുറ്റക്കാർ."

Leave a comment

Your email address will not be published.


*