റാഫേൽ യുദ്ധവിമാന ഇടപാട്;പാർലമെന്ററി കാര്യസമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി:റാഫേൽ യുദ്ധവിമാന ഇടപാട് സംയുക്ത പാർലമെന്ററി കാര്യസമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്സ് ലോക്സഭയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോൺഗ്രസ്സ് ആരോപിച്ചു. സഭയെ തെറ്റിദ്ധരിപ്പിച്ചതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധമന്ത്രി നിർമല സീതാരാമാനുമെതിരെ നോട്ടീസ് നൽകും.

അതേസമയം പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാഹുൽഗാന്ധിക്കെതിരെ ബിജെപിയും അവകാശലംഘനത്തിനു നോട്ടീസ് നൽകും. ആൾകൂട്ടകൊലപാതകം തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ലോക്സഭയിൽ പറഞ്ഞു.

Be the first to comment on "റാഫേൽ യുദ്ധവിമാന ഇടപാട്;പാർലമെന്ററി കാര്യസമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്സ്"

Leave a comment

Your email address will not be published.


*