വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.

കോട്ടയം::മഴക്കെടുതി റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേരുടെ മൃതദേഹം കണ്ടുകിട്ടി. ചാനലിന്റെ പ്രാദേശിക ലേഖകനായ സജി,തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ആയിരുന്ന ബിബിൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തി കരിയാറിനടുത്ത് ഏഴുമാന്തുരുത്തിലാണ് അപകടം നടന്നത്. വെള്ളപൊക്കം റിപ്പോർട്ടു ചെയ്യാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു രണ്ടുപേരെ കാണാതാവുകയായിരുന്നു. സജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ബിബിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Be the first to comment on "വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി."

Leave a comment

Your email address will not be published.


*