ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്;രണ്ടു പോലീസുകാർക്ക് വധശിക്ഷ

തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്‌ടിച്ച ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ പ്രതികളായ രണ്ടു പോലീസുകാർക്ക് കോടതി വധശിക്ഷ വിധിച്ചു. വഞ്ചിയൂരിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.വധശിക്ഷയ്ക്കു പുറമെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.

കേസിലെ മറ്റു മൂന്നു പ്രതികൾക്ക് മൂന്നു വര്ഷം തടവും വിധിച്ചു. പിഴത്തുക ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്കു നൽകണം. കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാരായ കെ.ജിതകുമാറിനും എസ്.വി.ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചത്.

കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. ജിത്കുമാറും, ശ്രീകുമാറും ഇപ്പോഴും സർവീസിൽ ഉണ്ട്. സർവീസിലിരിക്കെ പോലീസുകാർക്ക് വധശിക്ഷ ലഭിക്കുന്നത് അപൂർവമാണ്.

പ്രതികൾ ദയ അര്ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. ഇനിയൊരു മക്കൾക്കും ഈ ഗതി വരരുത്. കാക്കിയിട്ടവർക്കു വിധിയൊരു പാഠമായിരിക്കണമെന്നും ഉദയകുമാറിന്റെ അമ്മ പ്രഭാവതി പറഞ്ഞു.

Be the first to comment on "ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്;രണ്ടു പോലീസുകാർക്ക് വധശിക്ഷ"

Leave a comment

Your email address will not be published.


*