ലാഹോര്‍:ഇന്ന് നടന്ന പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് താരവും തെഹരിക് എ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാൻ മുന്നിലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഫലപ്രഖ്യാപനം രാത്രി വൈകി പുറത്തു വരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചാണ് ഇമാൻ ഖാൻ വോട്ടു രേഖപ്പെടുത്തിയത്.
ഇതിനാൽ ഇമ്രാന് ഖാന്റെ വോട്ട് റദ്ദാക്കിയേക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന് പകരം വരണാധികാരിയുടെ മേശപ്പുറത്തുവച്ച് എല്ലാവരും കാണ്‍കെ അദ്ദേഹം വോട്ട് ചെയ്യുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു.
സ്വകാര്യ ബാലറ്റാണ് പാക് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. വോട്ടിങ്ങിനിടെ പാകിസ്താനിലെ ക്വറ്റയില്‍ പൊലീസ് വാനിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു.
Be the first to comment on "പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്; രാത്രിയോടെ ഫലപ്രഖ്യാപനം വന്നേക്കും"