ന്യൂഡൽഹി:യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓര്‍ത്തഡോക്സ് സഭ വൈദികരെ അടുത്തമാസം 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസിനേയും, നാലാം പ്രതിയായ ജെയ്സ് കെ.ജോര്ജിനെയു൦ അറസ്റ്റ് ചെയ്യുന്നതാണ് കോടതി നീട്ടിയത്.
ആറാം തീയതിയ്ക്ക് മുന്‍പായി അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാകും കോടതി തുടർ നടപടികൾ സ്വീകരിക്കുക. കുമ്ബസാര രഹസ്യത്തിന്റെ പേരിൽ വൈദികർ വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
Be the first to comment on "ഓര്‍ത്തഡോക്സ് വൈദികരെ അടുത്തമാസം 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി."