സംസ്ഥാനത്തു നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കും

ന്യൂഡൽഹി:കേരളത്തിൽ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രം. കത്വയിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നടന്ന ഹർത്താലിനെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയെ അറിയിച്ചത്. വി. മുരളീധരന്‍ എംപിയാണ് വിഷയം രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

കേംബ്രിഡ്ജ് അനലറ്റിക്ക ഡേറ്റ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിഷയവും സിബിഐ അന്വേഷിക്കു൦. സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതുമായി ബന്ധപെട്ടു 1500 ലധികം പേരെ പൊലീസ് അറസ്റ്റു അറസ്റ്റു ചെയുകയും 300 ലധികം കേസുകൾ രജിസ്റ്റർ ചെയുകയും ചെയ്തിരുന്നു.

Be the first to comment on "സംസ്ഥാനത്തു നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കും"

Leave a comment

Your email address will not be published.


*