ഹനാനെതിരെ സൈബർ ആക്രമണം

കൊച്ചി:ജീവിക്കാനായി മീൻ വില്പന നടത്തുന്ന വിദ്യാർത്ഥി ഹനാനെതിരെ സോഷ്യൽ മീഡിയകളിലൂടെ ആക്രമണം.ഇന്നലെയാണ് ഹനാന്റെ ജീവിത കഥ മാതൃഭൂമി പുറത്തു കൊണ്ട് വന്നത്.അച്ഛനുപേക്ഷിച്ചു പോയ ഹനാൻ അമ്മയെയും കുഞ്ഞനുജനെയും നോക്കുന്നതിനും പഠനത്തിനും വേണ്ടി നടത്തുന്ന ജീവിത പോരാട്ടത്തിന്റെ യാഥാർഥ്യങ്ങളാണ് ഇന്നലെ മാതൃഭൂമി പത്രം പുറത്തു കൊണ്ടുവന്നത്.

ഇരുപതുകാരിയായ ഹനാൻ തൃശൂർ സ്വദേശിയാണ്. ജീവിതത്തിൽ മുത്തുമാല വില്പന മുതൽ മീൻ വില്പന വരെ ചെയ്തു. എറണാകുളത്തു താമസമാക്കിയ ശേഷം തമ്മനത്തെ താമസ സ്ഥലത്തു നിന്നും ചമ്പക്കര മാർക്കറ്റിൽ ചെന്ന് മീൻ എടുത്തു തിരിച്ചു തമ്മനത്തെത്തി പരിചയമുള്ള വീട്ടിൽ മീൻ വയ്ക്കും.പിന്നീട് തൊടുപുഴ അല്‍ അസര്‍ കോളേജിലെത്തി ക്ലാസ്സിൽ പങ്കെടുക്കും.വൈകിട്ട് കോളേജ് വിട്ടു വന്നു മീൻ വില്പന നടത്തും.

ജീവിക്കാൻ വേണ്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റായും,ഇവന്റ് മാനേജ്മെന്റ് പരിപാടികളിലും ജോലി ചെയ്തു. ഇതായിരുന്നു കോളേജ് യൂണിഫോമിൽ മീൻ വില്പന നടത്തുന്ന ഹനാന്റെ ചിത്രത്തോടൊപ്പമുള്ള മാതൃഭൂമിയിലെ ന്യൂസ്. എന്നാൽ തട്ടമിട്ടിലെന്നും,കൈയിൽ ഇട്ട മോതിരം എന്നിവയിൽ തുടങ്ങി ഹനാന് എതിരായ സൈബർ ആക്രമണം.

ആരുടെയും സഹായം ആവശ്യമില്ല. വാർത്തയ്ക്കു പിന്നാലെ തന്റെ അക്കൗണ്ടിലേക്കു ഒന്നരലക്ഷം രൂപ സഹായം ലഭിച്ചിരുന്നു.ഇത് താൻ തിരിച്ചു നൽകും.ജീവിക്കാൻ അനുവദിക്കണം. കൂലിപ്പണി ചെയ്തോ,പത്രം കഴുകിയോ ജീവിച്ചു കൊള്ളാം.ആരും ഉപദ്രവിക്കരുതെന്നും ഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.

നിസാരകാര്യങ്ങൾക്കു വഴക്കിടുകയും ആത്മഹത്യാ ചെയുകയും ചെയ്യുന്ന കൗമാരക്കാരായ കുട്ടികൾക്ക് ജോലി ചെയ്തു പഠന ചെലവ് കണ്ടെത്തുന്ന ഹനാന്റെ ജീവിതം പ്രചോദനവും മാതൃകാപരവുമാണ്.. എന്നാൽ സദാചാര വാദികൾക്കും മതവാദികൾക്കും അപമാനവും.

Be the first to comment on "ഹനാനെതിരെ സൈബർ ആക്രമണം"

Leave a comment

Your email address will not be published.


*