അഭിമന്യുവിന്റെ കൊലയില്‍ ഒളിവില്‍ കഴിയുന്ന എട്ട് പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍.

മഹരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലയില്‍ ഒളിവില്‍ കഴിയുന്ന എട്ട് പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍.പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികള്‍.

കേസിലെ മുഖ്യപ്രതിയായ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്.

Be the first to comment on "അഭിമന്യുവിന്റെ കൊലയില്‍ ഒളിവില്‍ കഴിയുന്ന എട്ട് പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍."

Leave a comment

Your email address will not be published.


*