കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ‘ചാംപ്യന്‍ ഓഫ് എര്‍ത്ത്- 2018 ‘ ലഭിച്ചു!

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്ത്- 2018 ‘ ലഭിച്ചു.പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്ക്കാരമായാണ് ‘ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌ക്കാര’ത്തെ വിലയിരുത്തപ്പെടുന്നത്.

പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളം എന്ന് നിലയ്ക്കാണ് കൊച്ചി വിമാനത്താവളത്തിന് ഈ ബഹുമതി ലഭിച്ചത്. 2005-മുതലാണ് ഐക്യരാഷ്ട്ര സഭ ഈ പുരസ്ക്കാരം ഏര്‍പ്പെടുത്തുന്നത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം നേടുന്നത്.സെപ്തംബര്‍ 26 ന് ന്യൂയോര്‍ക്കിലെ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും അവാര്‍ഡ് നല്‍‌കുക.

Be the first to comment on "കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ‘ചാംപ്യന്‍ ഓഫ് എര്‍ത്ത്- 2018 ‘ ലഭിച്ചു!"

Leave a comment

Your email address will not be published.


*