തീവണ്ടികളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ഒരുങ്ങി റെയില്‍വേ!

വിമാനങ്ങളിലെ ശുചിത്വ രീതി തീവണ്ടിയിലും നടപ്പിലാക്കുകയാണ് റെയില്‍വേ. തീവണ്ടികളിലും വിമാനങ്ങള്‍ക്ക് സമാനമായി കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.

ജൂലായ് 17-ന് ചേര്‍ന്ന ഡിവിഷന്‍തല ഉദ്യോഗസ്ഥരുടെയും റെയില്‍വേ ബോര്‍ഡ് അംഗങ്ങളുടെയും യോഗത്തിലാണ് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ തന്നെ അവശിഷ്ടങ്ങള്‍ ശേഖരിക്കണമെന്ന് തീരുമാനിച്ചത്.

ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്കാണ് അവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള ചുമതല. കരാറില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Be the first to comment on "തീവണ്ടികളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ഒരുങ്ങി റെയില്‍വേ!"

Leave a comment

Your email address will not be published.


*