ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലര്‍ട്ട്!

നിലവില്‍ 2393.78 അടി വെള്ളമുള്ള ഇടുക്കി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം നല്‍കും.സംഭരണ ശേഷിയുടെ പരമാവധിയായ 2400 അടിയില്‍ ജലനിരപ്പ് എത്തുന്നതിന് മുമ്പ് 2397-2398 അടി എത്തുന്നതിന് മുമ്പ് തന്നെ തുറക്കാന്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു.

സമീപ വാസികള്‍ ആശങ്കപ്പെടാനില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.അണക്കെട്ടിനോട് ചേര്‍ന്ന് പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Be the first to comment on "ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലര്‍ട്ട്!"

Leave a comment

Your email address will not be published.


*