ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഒതുക്കാന്‍ വീണ്ടും ശ്രമം!

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി ഒതുക്കാന്‍ വീണ്ടും ശ്രമം. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

കന്യാസ്ത്രീക്കും കൂടെയുള്ളവര്‍ക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ മഠം സ്ഥാപിച്ച് നിര്‍ത്താമെന്നുമാണ് വൈദീകന്‍ വാഗ്ദാനം ചെയ്യ്തത്. പരാതി പിന്‍വലിച്ചാല്‍ ജലന്ധര്‍ രൂപത കന്യാസ്ത്രീകളെ സഹായിക്കുമെന്നും പറയുന്നു. പരാതിയില്‍ നിന്ന് പിന്മാറാത്ത പക്ഷം അപകടമാണെന്ന ഭീഷണിയും ഫോണ്‍ സംഭാഷണത്തിലുണ്ട്.

Be the first to comment on "ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഒതുക്കാന്‍ വീണ്ടും ശ്രമം!"

Leave a comment

Your email address will not be published.


*