ഇതരസംസ്ഥാനതൊഴിലാളി ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി!

പെരുമ്പാവൂര്‍ ഇടത്തിക്കോട് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി.വാഴക്കുളം എംഇഎസ് കോളജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്.

ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും അയല്‍വാസികള്‍ക്കും പരിക്കേറ്റു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. മോഷണശ്രമത്തിനിടെയെന്ന് അക്രമം നടന്നതെന്നാണ് സൂചന.

കഴുത്തില്‍ കുത്തേറ്റ നിമിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല,കൊലപാതകത്തിന് ശേഷം അടുത്തുള്ള ഒഴിഞ്ഞഷെഡില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.

Be the first to comment on "ഇതരസംസ്ഥാനതൊഴിലാളി ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി!"

Leave a comment

Your email address will not be published.


*