കാലി ഫാർമിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണ് പോത്തുകള്‍ ചത്തു.

മലപ്പുറം ചേലാരി മൂച്ചിക്കലിൽ കാലി ഫാർമിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണ് 20 പോത്തുകള്‍ ചത്തു. കനത്ത മഴക്കിടെ ഇന്ന് പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായത് .കാലികൾക്കു തീറ്റ കൊടുക്കാൻ വന്ന തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

കയറുമുറിച്ചു രക്ഷപെടുത്താൻ സ്രെമിച്ചെങ്കിലും വലിയ പാറ കല്ലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.ആകെ 38 പോത്തുകളുണ്ടായിരുന്നു.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഫാം ഉടമ പറഞ്ഞു.സമീപത്തെ വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.

Be the first to comment on "കാലി ഫാർമിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണ് പോത്തുകള്‍ ചത്തു."

Leave a comment

Your email address will not be published.


*