ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി.

പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി.ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം വേരുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് നന്ദിയെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Be the first to comment on "ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി."

Leave a comment

Your email address will not be published.


*