രാഹുൽ ഗാന്ധി കരുണാനിധിയെ സന്ദർശിച്ചു.

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായി കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു.ഇന്നു വൈകിട്ട് 4.15നാണ് രഹുല്‍ ആശുപത്രിയില്‍ എത്തിയത്.

എം.കെ.സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട രാഹുൽ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും.

ദീര്‍ഘകാലത്തെ ബന്ധമാണു തനിക്ക് കരുണാനിധിയുമായുള്ളത്. തമിഴ് ജനതയുടെ ആത്മവീര്യം ഉള്‍ക്കൊള്ളുന്ന നേതാവാണ് കരുണാനിധി.അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ട്.ധൈര്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും
രാഹുൽ കൂട്ടിച്ചേർത്തു.

Be the first to comment on "രാഹുൽ ഗാന്ധി കരുണാനിധിയെ സന്ദർശിച്ചു."

Leave a comment

Your email address will not be published.


*