സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മണ്‍സൂണ്‍ കേരളത്തില്‍ ശക്തി പ്രാപിച്ചതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

Be the first to comment on "സംസ്ഥാനത്ത് 13 വരെ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ്."

Leave a comment

Your email address will not be published.


*