July 2018

ബ്രസീൽ ക്വാർട്ടറിൽ!

മെക്സിക്കോയ്ക്ക് എതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീലിനു ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.51ആം മിനിട്ടിൽ നെയ്‌മറും 88ആം മിനിട്ടില്‍ ഫിര്‍മീനോയുമാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്. തോൽവിയോടെ മെക്സിക്കോ ലോകകപ്പിൽ നിന്നും പുറത്തായി.ബ്രസീൽ ക്വാർട്ടറിൽ…


തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീമംഗങ്ങളെ കണ്ടെത്തി!

ഉത്തര തായ്ലന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍ കുടുങ്ങിയ ഫുട്‍ബോൾ ടീമംഗങ്ങളെ രക്ഷപെടുത്തി.കൗമാരക്കാരായ 12 കുട്ടികളും കോച്ചുമാണ് ഗുഹയിൽ കുടുങ്ങിയത്. ഒൻപതു ദിവസങ്ങൾക്കു മുൻപാണ് കനത്ത മഴയിൽ ഇവർ ഗുഹയിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തകർ ഗുഹ തുരന്നുണ്ടാക്കിയ…


സംവിധായകൻ കമലിനെതിരെ മുതിർന്ന അഭിനേതാക്കൾ; ഖേദപ്രകടനവുമായി കമൽ!

തിരുവനന്തപുരം:സംവിധയകാൻ കമലിനെതിരെ മുതിർന്ന അഭിനേതാക്കൾ മന്ത്രിക്കു പരാതി നൽകി. മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരാണ് കലാ സാംസ്‌കാരിക മന്ത്രി എ കെ ബാലന് പരാതി നല്‍കിയത്.നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപെട്ടു…


മഹാരാജാസ് കോളേജ് ക്യാമ്പസ് കൊലപാതകം;പ്രതികൾ പിടിയിൽ!

കൊച്ചി:മഹാരാജാസ് കോളേജിൽ ഇന്നലെ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കൊലപാതകത്തിൽ അഞ്ചു പ്രതികൾ പിടിയിൽ. ക്യാമ്പസ് ഫ്രണ്ട് എസ്എഫ്ഐ പ്രവർത്തകരാണ് പിടിയിലായവർ. ബിലാൽ,ഫാറൂഖ്,റിയാസ്,ഖാലിദ്,സനദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയുണ്ടായ കൊലപാതകത്തിന് ശേഷം…


വൈദികർക്കെതിരായ ലൈംഗീകാരോപണ കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും!

കോട്ടയം:മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണത്തില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയെ പീഡിപ്പിച്ച അഞ്ചു വൈദികർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എബ്രഹാം വര്‍ഗീസ്, ജെയ്സ് ജോര്‍ജ്,…


ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമ പ്രവർത്തകരും രംഗത്ത്!

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു കന്നഡ സിനിമ പ്രവർത്തകരും രംഗത്തെത്തി.ആരോപണ വിധേയനായ നടൻ കുറ്റം തെളിയിക്കും മുൻപേ നടനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് കന്നഡ ഫിലിം…


നാവികസേനാ ആസ്ഥാനത്തു സിബിഐ റൈഡ്!

കൊച്ചി;നാവികസേനാ ആസ്ഥാനത്തു സിബിഐ റെയ്‌ഡിൽ മൂന്നരക്കോടി പിടികൂടി.കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സിബിഐ റൈഡ് നടത്തിയത്. പരിശോധനയിൽ നാവികസേനാ ഉദ്യോഗസ്ഥൻ രാകേഷ് കുമാർ ഗാർഗിലിന്റെ പക്കലിൽ നിന്നും മൂന്നരക്കോടി രൂപ പിടിച്ചെടുത്തു. ഗാർഗിലിന്റെ…


ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേര് മരിച്ച നിലയിൽ!

ഡൽഹിയിലെ ഒരു കുടുംബത്തിലെ പതിനൊന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.ഇതിൽ മൂന്ന് പെണ്‍കുട്ടികളുള്‍പ്പടെ ഏഴ് സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. പത്തു മൃതദേഹങ്ങൾ തുങ്ങി മരിച്ച നിലയിലും വയസായ സ്ത്രീയുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്. മരിച്ചവരുടെ…


ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 48 മരണം!

ഉത്തരാഖണ്ഡിൽ ബസ് റോഡരുകിലെ കൊക്കയിലേക്ക് മറിഞ്ഞു നാല്പത്തിയെട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ നന്ദിഹന്തയിലാണ്‌ ബസ് മറിഞ്ഞത്.നിരവധി ആളികൾക്കു പരുക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സ ചെലവ്…