August 2018

കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി.

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴക്കെടുതിയുടെ ആഘാതം വിശദീകരിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും…


സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മൊബൈല്‍ ടവറുകള്‍ വെള്ളത്തിലായി.

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സൗകര്യം താറുമാറായി. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ വെള്ളപ്പൊക്ക ദുരിത മേഖലകളിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.


രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിലവില്‍ സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുകയല്ലാതെ മറ്റ്…


അടല്‍ ബിഹാരി വാജ്‌പേയിയുടെ നില അതീവ ഗുരുതരം.

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദേഹത്തിന്റെ നില വഷളായതായി എയിംസ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം…


കത്തുകള്‍ പൂഴ്ത്തിവെച്ച പോസ്റ്റല്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു.

പത്ത് വര്‍ഷമായി തപാല്‍ ഓഫിസില്‍ വന്ന കത്തുകള്‍ വിലാസക്കാര്‍ക്ക് നല്‍കാതെ പൂഴ്ത്തിവെച്ച പോസ്റ്റല്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു.ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഒദംഗ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ജഗനാഥ് പുഷനെയാണ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്….


മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു.

പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു. കേരളത്തില്‍ നിലവില്‍ 12 ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിയന്തരിരയോഗം നടത്തുന്നത്. മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്,…


നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് റ​ണ്‍​വേ​യി​ലും പാ​ര്‍​ക്കിം​ഗ് ബേ​യി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്നു നെടുമ്പാശേരി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്. വെള്ളം…


കവി ചെമ്മനം ചാക്കോ അന്തരിച്ചു.

കവി ചെമ്മനം ചാക്കോ (92) അന്തരിച്ചു . വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം.മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. പിറവം…


ജലന്ധര്‍ ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ പരാതിയിന്‍മേല്‍ അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു.തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന സൂചനയാണ് അന്വേഷണസംഘം നല്‍കിയത്. ആവശ്യമെങ്കില്‍…


അതിര്‍ത്തിയില്‍ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സേന.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നിഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് ജീവന്‍ നഷ്‌ടമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടംഗ്‌ദര്‍…