ഉമ്പായി ഇനി ഓർമ.

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബു ഇബ്രാഹിം എന്ന ഉമ്പായി ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്.
സംഗീതത്തേക്കാള്‍ മനുഷ്യനെ മയക്കാന്‍ മറ്റൊരു മതമില്ലെന്ന് ഹൃദയമുരുകി പാടിയ ഉമ്പായി ഇനി ഓർമ.മെ

ഹ്‌ദി ഹസന്‍, ജഗ്‌ദീത് സിംഗ്, ഗുലാം അലി തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാര്‍ പാടിവച്ച ഗാനങ്ങളെ തന്റേതായ ശൈലിയില്‍ ഉമ്ബായി പാടി.തനിക്കൊപ്പം വേദി പങ്കിടുന്നവരെ സദസിന് പരിചയപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനും തെറ്റ് കണ്ടാല്‍ ശാസിച്ച്‌ തിരുത്താനും ഉമ്ബായിക്ക് മാത്രമേ കഴിയൂ.

ആധുനിക സംഗീതത്തിന് ഇനിയും തന്നെ കീഴ്‌പ്പെടുത്താനായിട്ടില്ലെന്ന് പല തവണ പ്രഖ്യാപിച്ച ഉമ്ബായിക്ക് നിരവധി ശിഷ്യഗണങ്ങളുമുണ്ട്.

Be the first to comment on "ഉമ്പായി ഇനി ഓർമ."

Leave a comment

Your email address will not be published.


*