കൊട്ടിയൂര്‍ പീഡനം: ഇര കൂറുമാറി.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ വാദം നടക്കുന്നതിനിടെ ഇര കൂറുമാറി,കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ആരംഭിച്ച ദിവസം തന്നെയാണ് ഇര കൂറുമാറിയത്.

സ്വന്തം താല്‍പര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റിലുള്ളതല്ല യഥാര്‍ഥ പ്രായമെന്നും വൈദികനുമൊത്തുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി.

തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വയനാട് ജില്ല ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Be the first to comment on "കൊട്ടിയൂര്‍ പീഡനം: ഇര കൂറുമാറി."

Leave a comment

Your email address will not be published.


*