ശബരിമല സ്ത്രീ പ്രവേശനം:വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ല

ശബരിമല

ന്യൂഡൽഹി:ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സുപ്രീം കോടതി. ശബരിമലയിലെ അയ്യപ്പന് സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഉണ്ടെന്ന് സുപ്രിംകോടതി.

എന്നാല്‍ ഈ അവകാശങ്ങള്‍ ഭരണഘടനാപരമായ പരിശോധനകള്‍ക്ക് വിധേയമാണെന്നും കോടതി പറഞ്ഞു.അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതാണ് ആചാരങ്ങളുടെ മൂലകാരണം എന്ന് ഹൈക്കോടതി വിലയിരുത്തിയതും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

Be the first to comment on "ശബരിമല സ്ത്രീ പ്രവേശനം:വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ല"

Leave a comment

Your email address will not be published.


*